കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം; കവറുകൾ കാണാനില്ല

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം; കവറുകൾ കാണാനില്ല
May 26, 2025 03:06 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്തുകൊണ്ട് പോവുന്നത് പതിവാകുന്നു . പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം . കവറുകൾ കാണാനില്ല .

കടിയങ്ങാട് പാലത്തിനടുത്തെ പിണങ്ങോട്ട് ഹൗസിൽ ഫൈസലിന്റെ വീട്ടിലാണ് കള്ളൻ കയറിയത് . ഫൈസലിന്റെ മകൾ ഫിദയുടെ ആയിരുന്നു വിവാഹം . ശനി ഞായർ ദിവസങ്ങളിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത് . ഇന്ന് രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകൾ കാണാനില്ലെന്ന് മനസിലായത് . 

രണ്ട് പെട്ടികളാണ് വെച്ചിരുന്നത് . വിവാഹ വീടിന്റെ പുറത്തെ വരാന്തയിൽ വെച്ച പെട്ടിയിൽ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയിൽ സ്ത്രീകൾ സമ്മാനിച്ച പണ കവറുകളാണ് കാണാതായത് . പെട്ടിയുടെ ഡോർ മുറിച്ച് മാറ്റിയാണ് പണം കവർന്നത്. പേരാമ്പ്ര പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട് . അല്പസമയത്തിനകം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും .

അതേസമയം മെയ് 18 ന് പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ കവർച്ച നടന്നിരുന്നു . വിവാഹത്തിന് പങ്കെടുത്തവർ നൽകുന്ന ക്യാഷ് കവറുകൾ ഇട്ടുവെക്കുന്ന പണമടങ്ങിയ പെട്ടി ഉൾപ്പെടെ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്.

പേരാമ്പ്ര പൈതോത് കോർത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത് .മകളുടെ വിവാഹ സൽക്കാരത്തിന് ശേഷമാണ് മോഷണം. വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടിയാതായിരുന്നു . രാത്രിയിൽ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയിരുന്നത്.

Another theft from cash box wedding house Perambra kozhikkode

Next TV

Related Stories
മൂത്രമൊഴിക്കുന്നതിനിടെ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ സിപ് കുടിങ്ങി; കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Jul 19, 2025 08:37 AM

മൂത്രമൊഴിക്കുന്നതിനിടെ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ സിപ് കുടിങ്ങി; കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

മൂത്രമൊഴിക്കുന്നതിനിടെ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ സിപ് കുടിങ്ങി...

Read More >>
മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം

Jul 19, 2025 07:09 AM

മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം...

Read More >>
അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Jul 19, 2025 06:23 AM

അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്...

Read More >>
മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

Jul 19, 2025 06:17 AM

മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്...

Read More >>
തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jul 19, 2025 05:59 AM

തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

Jul 18, 2025 10:52 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക്...

Read More >>
Top Stories

//Truevisionall