ദില്ലി: (truevisionnews.com) പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാൾ ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു.
വിവിധ മാർഗങ്ങളിലൂടെ പാക് ഏജന്റുമാരിൽ നിന്ന് പണം സ്വീകരിച്ചിരുന്നതായും ഏജൻസി കണ്ടെത്തി. ദില്ലിയിൽ നിന്നാണ് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂൺ 6 വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു.
BSF jawan arrested passing information Pakistani intelligence officials
