ചെന്നൈ: (truevisionnews.com) ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് തമിഴ്നാട്ടിൽ മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദ്ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
No tomato sauce given laddu Malayali hotel employees brutally tortured
