---
title: "കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ "
english_title: "Unidentified body found in vacant lot in Atholi Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301601/unidentified-body-found-in-vacant-lot-in-atholi-kozhikode"
published_at: "2025-07-09T22:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686ea140c12db_kuthali.jpg"
keywords: []
---

# കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് കൂത്താളിയിൽ വിൽപ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൂത്താളി എടത്തിന്റെ മീത്തൽ ദിനേശൻ ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലയത് .

## Article Content

**കോഴിക്കോട് : **കോഴിക്കോട് കൂത്താളിയിൽ വിൽപ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൂത്താളി എടത്തിന്റെ മീത്തൽ ദിനേശൻ ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലയത് .

പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷിദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് KL56 U 3896 നമ്പർ സ്കൂട്ടറിൽ കടത്തി കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടിയത് . ഒഴിവുദിവസം മുന്നിൽ കണ്ടുകൊണ്ട് വിൽപ്പനക്കായി കരുതിയ മദ്യമാണിതെന്നാണ് പൊലീസ് പറയുന്നത് . പ്രതി അനധികൃതമായി സ്ഥിരം മദ്യവില്പന നടത്തുന്നയാളാണെന്നു പോലീസ് പറഞ്ഞു.

ഇൻസ്‌പെക്ടർ പി. ജംഷിദിന്റെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ പി. ഷമീർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ. വി.പി, സുജില, ബൈജു,ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ ജയേഷ്, സിഞ്ചു ദാസ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301601/unidentified-body-found-in-vacant-lot-in-atholi-kozhikode)