കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുനിയിൽക്കടവ് ജംക്ഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുരുഷന്റേതാണ് മൃതദേഹം. ഏതാനും ദിവസങ്ങൾ പഴക്കമുള്ള നിയിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെതുടർന്ന് നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി വരികയാണ്.
.gif)

അതേസമയം , കോഴിക്കോട് കൂത്താളിയിൽ വിൽപ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൂത്താളി എടത്തിന്റെ മീത്തൽ ദിനേശൻ(51) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലയത് .പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷിദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് KL56 U 3896 നമ്പർ സ്കൂട്ടറിൽ കടത്തി കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടിയത് .
ഒഴിവു ദിവസം മുന്നിൽ കണ്ടുകൊണ്ട് വിൽപ്പനക്കായി കരുതിയ മദ്യമാണിതെന്നാണ് പൊലീസ് പറയുന്നത് . പ്രതി അനധികൃതമായി സ്ഥിരം മദ്യവില്പന നടത്തുന്നയാളാണെന്നു പോലീസ് പറഞ്ഞു.ഇൻസ്‌പെക്ടർ പി. ജംഷിദിന്റെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ പി. ഷമീർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ. വി.പി, സുജില, ബൈജു,ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ ജയേഷ്, സിഞ്ചു ദാസ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Unidentified body found Atholi Kozhikode
