'വടകരയിലെ കമ്പനിയാണെങ്കിലോ? കൂരിയാട് ദേശീയപാത തകർച്ചയിൽ നിര്‍മാണ കമ്പനി കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ...!' പോസ്റ്റ് വൈറൽ

'വടകരയിലെ കമ്പനിയാണെങ്കിലോ? കൂരിയാട് ദേശീയപാത തകർച്ചയിൽ നിര്‍മാണ കമ്പനി കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ...!' പോസ്റ്റ് വൈറൽ
May 20, 2025 07:42 PM | By Athira V

മലപ്പുറം : ( www.truevisionnews.com) കൂരിയാട്ട് ദേശീയപാത തകര്‍ന്നതിന്റെ ചർച്ചയാണെങ്ങും. ഉത്തരവാദിത്വം ആർക്ക് എന്നാണ് കൊണ്ടുപിടിച്ച് ചർച്ച ചെയ്യുന്നത്. എന്നാൽ, ഈ റീച്ച് നിർമിക്കുന്ന കമ്പനിയെ കുറിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും തന്ത്രപരമായ മൗനം പാലിക്കുന്നു. ഈയൊരു നിർണായക വിഷയത്തിലേക്ക് ശ്രദ്ധതിരിക്കുന്ന ടി ജെ ശ്രീലാലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പോസ്റ്റ് താഴെ വായിക്കാം:

മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന ചര്‍ച്ച നമ്മുടെ മാധ്യമങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിനിടയിലും സജീവമാണ്. ഇത്ര അശാസ്ത്രീയമായി റോഡ് നിര്‍മാണം നടത്തിയത് ഏത് കമ്പനിയാണ് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ. പക്ഷെ ഈ റീച്ചിലെ റോഡ് നിര്‍മിക്കുന്നത് ഏത് കമ്പനിയാണെന്ന് ഒരു വാര്‍ത്തയിലും ഇതുവരെ കണ്ടില്ല.

റോഡ് നിര്‍മാണത്തിലെ സാങ്കേതിക പിഴവുകള്‍ക്കുള്ള പ്രധാന ഉത്തരവാദി ആ റോഡ് നിര്‍മ്മിക്കുന്ന കമ്പനിയല്ലേ. ഹൈദരാബാദ് ആസ്ഥാനമായുള്ള കെ എൻ ആർ കൺസ്ട്രക്ഷൻസ് ആണ് ഈ റീച്ചിലെ റോഡ് നിര്‍മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്നത്. കെ എൻ ആർ കൺസ്ട്രക്ഷൻസിന്റെ മാനേജിങ് ഡയറക്ടറും ഉടമയുമായ കെ നരസിംഹ റെഡ്ഡി രണ്ട് തവണ ലോക്‌സഭ അംഗമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഗൂഗിള്‍ ചെയ്താല്‍ ലഭിക്കും. ആ രാഷ്ട്രീയത്തിന് മലപ്പുറത്തെ റോഡ് നിര്‍മാണവുമായി ബന്ധമില്ലാത്തത് കൊണ്ടാണ് പറയാത്തത്.

ഈ റീച്ചിന്റെ കരാര്‍ നമ്മുടെ നാട്ടിലെ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്നത്തെ മാധ്യമ- രാഷ്ട്രീയ ആഘോഷം.

nh66 kooriyad stretch collapse malappuram six lane knr constructions hyderagbad

Next TV

Related Stories
നിപ; 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്; ചികിത്സയിലുള്ള യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു

May 20, 2025 11:24 AM

നിപ; 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്; ചികിത്സയിലുള്ള യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു

നിപ , പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം...

Read More >>
കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്

May 20, 2025 07:43 AM

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും...

Read More >>
മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തും

May 20, 2025 07:15 AM

മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തും

മലപ്പുറം കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്ന സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് സംഭവ സ്ഥലം...

Read More >>
'യാത്രയ്ക്കുശേഷം മൂന്നുതവണ വിളിച്ചിരുന്നു, ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും റിസോർട്ട് ഉടമകളെയും ചോദ്യംചെയ്യണം'; നിഷ്മയുടെ മരണത്തിൽ പരാതി

May 18, 2025 10:14 AM

'യാത്രയ്ക്കുശേഷം മൂന്നുതവണ വിളിച്ചിരുന്നു, ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും റിസോർട്ട് ഉടമകളെയും ചോദ്യംചെയ്യണം'; നിഷ്മയുടെ മരണത്തിൽ പരാതി

മേപ്പാടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നിഷ്മയുടെ മരണം...

Read More >>
Top Stories