പെരിന്തൽമണ്ണ: ( www.truevisionnews.com ) സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദ്ദിച്ചതായി പരാതി. പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോൺഗ്രസിന്റെ നഗരസഭാംഗം സക്കീർ ഹുസൈൻ മർദ്ദിച്ചുവെന്നാണ് ആരോപണം.

പെരിന്തൽമണ്ണ നെസ്റ്റോ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനാക്കാരൻ സുബൈറിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് നഗരസഭാംഗത്തിന്റെ വിശദീകരണം. സൂപ്പർ മാർക്കറ്റ് ജീവനക്കാർ മർദ്ദിച്ചുവെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
perinthalmanna municipal councillor allegedly assaults security staff
