കണ്ണൂർ: ( www.truevisionnews.com )കണ്ണൂർ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടി കണി സംഭവത്തിൽ ബൈക്കിലെത്തിയ അജ്ഞാതസംഘത്തിനായി അന്വേഷണം. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്തുള്ള ആലയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നിധീഷിനെ ആക്രമിച്ചത്.

ആലയിലുണ്ടായിരുന്ന കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. നിധീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. പൾസർ ബൈക്കിൽ എത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്.
ആക്രമണത്തിനു പിന്നിലുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.
Youth hacked death Kannur Investigation underway unidentified gang arrived bike
