രണ്ട് കോടിയുടെ വികസനം നീളുന്നു; ജലധാര മ്യൂസിക്കൽ ഫൗണ്ടേഷന് മറുപടി വേണ്ടേ ?

രണ്ട് കോടിയുടെ വികസനം നീളുന്നു; ജലധാര മ്യൂസിക്കൽ ഫൗണ്ടേഷന് മറുപടി വേണ്ടേ ?
May 20, 2025 11:25 AM | By VIPIN P V

( www.truevisionnews.com ) ജനനായകൻമാർ വിപ്ലവം പ്രസംഗിച്ചിട്ട് മാത്രം കാര്യമില്ല. നാടിൻ്റെ വികസനത്തിലും അവരുടെ കണ്ണ് വേണം. കൊല്ലത്തിൻ്റെ അതായത് ദേശിംഗനാടിൻ്റെ വികസന സ്പന്ദനം ആണ് തെൻമല. ലോക ടൂറിസം ഭൂപടത്തിൽ നാടിൻ്റെ ഞരമ്പ്. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ടൂറിസ്റ്റ് സ്പോട്ട്.

എന്നാൽ തെൻമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സംഗീത ജലധാര നൃത്തം നിലച്ചിട്ട് രണ്ട് വർഷമായി. യൂറോപ്പിലെ സൗണ്ട്സ് ഓഫ് ഫോറസ്റ്റിനെ വെല്ലുന്ന വിധം പൂർത്തീകരിച്ച ഈ ജലധാര ഫൗണ്ടേഷൻ 2 കോടി രൂപ ചെലവിട്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്.


പുതിയ സാങ്കേതിക വിദ്യയുടെ ഔന്നത്യത്തിൽ പൂർത്തിയാക്കിയ ജലധാരയുടെ നവീകരണം ഒട്ടു മുക്കാലും പൂർത്തിയാക്കിയിരുന്നു. പ്രവർത്തനം പുനരാരംഭിക്കുന്നതിന് 5 മാസം മുൻപ് പരീക്ഷണ പ്രവർത്തനങ്ങളും നടത്തി വന്നിരുന്നു.

എന്നാൽ കരാറുകാർക്ക് ഫണ്ട് ലഭിക്കുന്നത് വൈകുന്നതാണ് പ്രവർത്തനം വൈകാൻ കാരണം എന്നാണ് ആക്ഷേപം ഉയരുന്നത്. തെൻമല ഡാമിനോട് ചേർന്നാണ് കാനനഭംഗിയുടെ പശ്ചാത്തലത്തിൽ ജലധാര പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. ഇക്കോ ടൂറിസം പദ്ധതിയിലെ വിവിധ മേഖലകളുടെ സന്ദർശനത്തിനൊടുവിൽ സന്ധ്യയോടെയാണ് വിനോദ സഞ്ചാരികൾ ഇവിടെ എത്തിയിരുന്നത്.

പ്രവർത്തനം മുടങ്ങിയതോടെ ടൂറിസം മേഖലയേയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ടൂറിസ്റ്റ് ഗൈഡുകളുടെയും ഉപജീവന മാർഗ്ഗമാണ് അവതാളത്തിലായിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ ബെസ്റ്റ് സ്പോട്ടും നൈറ്റ് ഡ്രൈവിലെ ബെസ്റ്റ് മ്യൂസിക്കൽ ഹാർമണിയുമായിരുന്നു തെൻമല ജലധാര ഫൗണ്ടേഷൻ.

എന്നാൽ നവീകരണ ഫണ്ട് ഉടൻ അനുവദിക്കുമെന്ന മറുപടിയാണ് മന്ത്രി കെ.എൻ ബാലഗോപാൽ നൽകുന്നത്. നവീകരണ പ്രവർത്തനം അന്തിമ നടപടിയിലാണെന്നും പരീക്ഷണ പ്രവർത്തനം പൂർത്തിയാക്കുന്ന പക്ഷം ഒരു മാസത്തിനകം പ്രവർത്തന സജ്ജമാക്കുമെന്നും തെൻമല ഇക്കോ ടൂറിസം അധികൃതർ അറിയിച്ചു.

development worth two crore continuing does Jaladhara Musical Foundation need an answer

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories










//Truevisionall