അടിയോടടി.....! ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് കല്യാണ വീട്ടിൽ കേറ്ററിങ് തൊഴിലാളികൾ തമ്മിൽത്തല്ലി, നാല് പേർക്ക് പരിക്ക്

അടിയോടടി.....! ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് കല്യാണ വീട്ടിൽ കേറ്ററിങ് തൊഴിലാളികൾ തമ്മിൽത്തല്ലി, നാല് പേർക്ക് പരിക്ക്
May 20, 2025 09:38 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. സംഘട്ടനത്തിൽ 4 പേർക്കു പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്.

വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ 4 പേരുടെ തലയ്ക്കു പരിക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു.

no salad with biriyani catering employee fight kollam wedding-

Next TV

Related Stories
താലികെട്ടി കൊണ്ട് വന്നതല്ലേ.....! കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടു, പിന്നാലെ കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്

Jul 9, 2025 06:53 PM

താലികെട്ടി കൊണ്ട് വന്നതല്ലേ.....! കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടു, പിന്നാലെ കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്

കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടു, പിന്നാലെ കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്...

Read More >>
മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

Jul 9, 2025 05:25 PM

മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം...

Read More >>
'കൊന്നതല്ലെന്ന് ആവർത്തിച്ച് നൗഷാദ്, മറ്റു വഴികളില്ലാതിരുന്നതിനാല്‍ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; കൂടുതൽ വിവരങ്ങൾ പുറത്ത്

Jul 9, 2025 03:40 PM

'കൊന്നതല്ലെന്ന് ആവർത്തിച്ച് നൗഷാദ്, മറ്റു വഴികളില്ലാതിരുന്നതിനാല്‍ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; കൂടുതൽ വിവരങ്ങൾ പുറത്ത്

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി...

Read More >>
അടിക്കാട് വെട്ടിതെളിക്കുന്നതിടെ കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jul 9, 2025 02:10 PM

അടിക്കാട് വെട്ടിതെളിക്കുന്നതിടെ കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും...

Read More >>
സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചന; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസ്

Jul 9, 2025 01:33 PM

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചന; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസ്

ശാരീരികവും മാനസികവും ഉപദ്രവിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ്...

Read More >>
Top Stories

//Truevisionall