ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്
May 19, 2025 09:39 PM | By Vishnu K

തിരുവനന്തപുരം: ‌(truevisionnews.com) വിഴിഞ്ഞത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്ക്. പയറ്റുവിള ബൈപാസിന്‍റെ സമീപത്തെ സർവീസ് റോഡിലുണ്ടായ അപകടത്തിൽ പയറുംമൂട് സ്വദേശി ബ്രഹ്മാനന്ദൻ, ചൊവ്വര സ്വദേശി അജ എന്നിവർക്കാണ് പരുക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ വീലിനും ഷോക്ക് അബ്സോർബറിനും ഇടയിൽ കാൽ കുരുങ്ങിയാണ് ബ്രഹ്മാനന്ദന് പരുക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് ഇവരുടെ സ്പ്ലെണ്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്കിന്‍റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ബ്രഹ്മാനന്ദൻ.

വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം എത്തി ബൈക്കിന്‍റെ ഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് കാൽ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ സഹയാത്രികൻ അജലിനെയും തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അലി അക്ബറിന്‍റെ നേതൃത്തത്തിലായിരുന്ന രക്ഷാപ്രവർത്തനം.


Accident two bikes collide Youth injured leg gets stuck between shock absorber and wheel

Next TV

Related Stories
ബെയ്‌ലിന് ബെയിൽ; യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്, ബെയ്‌ലിൻ ദാസിന് ജാമ്യം

May 19, 2025 12:20 PM

ബെയ്‌ലിന് ബെയിൽ; യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്, ബെയ്‌ലിൻ ദാസിന് ജാമ്യം

യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ബെയ്‌ലിൻ ദാസിന്...

Read More >>
Top Stories