( www.truevisionnews.com) കേരളത്തിൽ കൂണുപോലെ മുളച്ച് പന്തലിച്ച വിദേശ ജോലിക്ക് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീണു പോകരുത്. ഇനിയിങ്ങോട്ട് പറക്കേണ്ട. കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്നും ആ കാലം കഴിഞ്ഞതായും റിപ്പോർട്ട്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഹണിമൂണ്‍ കാലഘട്ടം അവസാനിച്ചിരിക്കുകയാണെന്ന് പറയുകയാണ് രാജേഷ് സാഹ്നി. ഗുരുഗ്രാം ആസ്ഥാനമായുള്ള സംരംഭകനും ജിഎസ്എഫ് ആക്‌സിലറേറ്ററിന്റെ സ്ഥാപകനും സിഇഒയുമാണ് രാജേഷ് സാഹ്നി
'അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളില്‍ ജോലികളില്ല. ഹണിമൂണ്‍ കാലഘട്ടം കഴിഞ്ഞു, ലക്ഷങ്ങള്‍ മുടക്കി വിലയേറിയ വിദ്യാഭ്യാസം നേടുന്നതിന് മുമ്പ് മാതാപിതാക്കള്‍ രണ്ടുതവണ ചിന്തിക്കണം,' സാഹ്നി തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
യുഎസില്‍ മാസ്റ്റേഴ്‌സ് ചെയ്യ്ത് 200,000 ഡോളര്‍ ശമ്പളമുള്ള ഒരു ടെക് ജോലി നേടുക എന്നത് എഞ്ചിനിയറിങ്, പ്രത്യേകിച്ച് ഐഐടി വിദ്യാര്‍ത്ഥികളുടെ എളുപ്പവഴിയായിരുന്നു. എന്നാല്‍ ഈ വഴി ഇപ്പോള്‍ പ്രവര്‍ത്തിക്കില്ല- സാഹ്നി പോസ്റ്റില്‍ പറയുന്നു.
ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ (അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാം) പൂര്‍വ്വ വിദ്യാര്‍ത്ഥിയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഫെലോഷിപ്പും നേടിയ വ്യക്തിയാണ് സാഹ്നി.
സാഹ്നിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്ന് ശ്രദ്ധ നേടി. സമ്മിശ്ര അഭിപ്രായമാണ് പോസ്റ്റ് നേടിയത്.ഒരു വിഭാഗം ശ്രീ സാഹ്നി പറഞ്ഞത് ശരിയാണെന്ന് വാദിച്ചപ്പോള്‍, മറ്റുള്ളവര്‍ കഴിവുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
No more looking work Canada UK US
