തിരുവനന്തപുരം: (truevisionnews.com) വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ ബെയ്‌ലിന് ദാസിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂർത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
അതേസമയം, ബാർ അസോസിയേഷൻ അഭിഭാഷകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇരയായ തന്നെ അധിക്ഷേപിക്കുന്ന തരത്തിൽ വനിതാ അഭിഭാഷകരടക്കം മോശം കമന്റുകൾ പറഞ്ഞതായി ശ്യാമിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ വൈകാരികമായ ശബ്ദ സന്ദേശവും ശാമിലി ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു
Bail granted case of brutal assault young lawyer
