തിരുവനന്തപുരം:(truevisionnews.com) വീട്ടിൽ നിർത്തിയിട്ട മോട്ടോർ ബൈക്കിന് അജ്ഞാതർ തീയിട്ടു. വിഷപുക ശ്വസിച്ച് വീട്ടിനകത്ത് ശ്വാസമുട്ടിയ വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി.കാഞ്ഞിരംകുളം പെരുന്താന്നി ശ്രീഭവനിൽ ബെന്നിയുടെ ഫാഷൻ പ്രൊ ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് നാല്മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ടത്.
തീ പടർന്നതോടെ വീടിനും തീ പിടിച്ചു. വീടിൻ്റെ ജനാലയും ചുമരും കത്തി നശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നു. റൂമിലുണ്ടായിരുന്ന 70 വയസുകാരി സാവിത്രി പുക ശ്വസിച്ച് അസ്വസ്ത അനുഭവപ്പെട്ടു. നാട്ടുക്കാർ ഓടികൂടി വീട്ടുക്കാരെ അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്. കാഞ്ഞിരംകുളം പൊലീസും പൂവാറിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.
Thiruvananthapuram unknown persons set fire motorbike parked at home Kollam
