(truevisionnews.com) രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണനമേളയ്ക്ക് തൃശ്ശൂരിൽ തുടക്കമായി. തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിലാണ് മേള നടക്കുന്നത്. മന്ത്രി കെ. രാജൻ മേള ഉദ്ഘാടനം ചെയ്തു.

വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും, വാണിജ്യ സ്റ്റാളുകളും ഉൾപ്പെടെ 189 സ്റ്റാളുകളാണ് മേളയിൽ ഉള്ളത്. വിവിധ സർക്കാർ സേവനങ്ങളും ലഭ്യമാകും. ഇതോടൊപ്പം ഭക്ഷ്യമേള, കാർഷിക മേള, സ്പോർട്സ് സോൺ, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവയും നടക്കും. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. മെയ് 24-നാണ് മേള സമാപിക്കുന്നത്.
Ente keralam Exhibition and marketing fair trissur
