കണ്ണൂർ : ( www.truevisionnews.com) കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ - കാട്ടാമ്പള്ളി - കണ്ണാടിപ്പറമ്പ്- മയ്യിൽ റൂട്ടിലാണ് ഇന്ന് രാവിലെ മുതൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.

പുല്ലൂപ്പി കടവിൽ റെജ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ച് ഡ്രൈവറെ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്ന സംഘം മർദ്ദിച്ചു എന്നാരോപിച്ചാണ് പണിമുടക്ക്. പരിക്കേറ്റ ഡ്രൈവർ കെ പി ജസീറിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്തു.
Private buses strike Kannur
