അന്ന് കുത്തി, ഇന്ന് കത്തിച്ചോ? കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത? കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള തർക്കം അന്വേഷിച്ച് പൊലീസ്

അന്ന് കുത്തി, ഇന്ന് കത്തിച്ചോ? കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത? കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള തർക്കം അന്വേഷിച്ച് പൊലീസ്
May 19, 2025 12:51 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്. കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങളിലൊന്നിന്‍റെ മുൻ പാര്‍ട്ണറും ഇപ്പോഴത്തെ പാര്‍ട്ണറും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് പൊലീസ് അന്വേഷണം. കത്തി നശിച്ച ടെകസ്റ്റൈൽസിന്‍റെ പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.

ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു. പ്രകാശൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പഴയ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്. പ്രകാശൻ മുകുന്ദനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കേസിൽ പ്രകാശൻ ഇപ്പോഴും റിമാന്‍ഡിലാണ്. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ ഇരുവരും പരസ്പരം തകര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മുകുന്ദന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റയിൽ ആണ് ഇന്നലെ കത്തി നശിച്ചത്.

അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന് കാരണ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സിന്‍റെ പരിശോധനയും നടക്കും.

kozhikode fire accident police investigates clash between two partners gutted textiles shop

Next TV

Related Stories
വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Jul 20, 2025 10:00 PM

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തിൽ കേസെടുത്ത്...

Read More >>
വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

Jul 20, 2025 09:39 PM

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ ...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 09:05 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന്...

Read More >>
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

Jul 20, 2025 07:39 PM

കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ...

Read More >>
യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

Jul 20, 2025 07:33 PM

യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ്...

Read More >>
Top Stories

//Truevisionall