തമിഴ്നാട് : ( www.truevisionnews.com ) തമിഴ്നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്.

പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ പൊള്ളാച്ചി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
Bus loses control falls into ditch Thirty injured fourteen critical condition
