സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ
May 17, 2025 08:36 PM | By VIPIN P V

സുല്‍ത്താന്‍പുര്‍ (യുപി): ( www.truevisionnews.com ) സ്‌കൂളിലേക്ക് പോകുന്നതിനിടെ 14-വയസുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15-കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. പോലീസ് പറയുന്നതനുസരിച്ച്, പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

ഈ സമയം വഴിയില്‍ കാറുമായി കാത്തിരുന്ന 15 വയസുകാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ പ്രദീപ് (18), സൗരഭ് (18) എന്നീ മറ്റ് പ്രതികളും വാഹനത്തില്‍ കയറി. ശേഷം ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

പെണ്‍കുട്ടി ആദ്യം സംഭവം തന്റെ അമ്മായിയെ അറിയിക്കുകയായിരുന്നു. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെയും അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരേ ബിഎന്‍എസ്, പോക്‌സോ നിയമം, പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവയുടെ സെക്ഷന്‍ 115 (2) (പരിക്കേല്‍പ്പിക്കല്‍), 352 (സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ അപമാനം), 70(1) (കൂട്ടബലാത്സംഗം), 110 (കുറ്റകരമായ കൊലപാതക ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Girl gang raped her way to school Three people including fifteen year old arrested

Next TV

Related Stories
 കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

May 17, 2025 10:36 PM

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം...

Read More >>
ഇന്നലെ മുതൽ കാണാനില്ല, തിരച്ചിലിനൊടുവിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം

May 17, 2025 03:56 PM

ഇന്നലെ മുതൽ കാണാനില്ല, തിരച്ചിലിനൊടുവിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം

മാടപ്പള്ളിയിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
സിഗരറ്റ് നൽകിയില്ല; തർക്കത്തെത്തുടർന്ന് ഐ.ടി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി

May 17, 2025 03:35 PM

സിഗരറ്റ് നൽകിയില്ല; തർക്കത്തെത്തുടർന്ന് ഐ.ടി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി

ബംഗളൂരുവിൽ സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഐ.ടി ജീവനക്കാരനെ...

Read More >>
Top Stories