പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
May 17, 2025 04:55 PM | By VIPIN P V

ന്യൂഡൽഹി: ( www.truevisionnews.com ) പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാർത്ത. ഒഫീഷ്യൽ സീക്രട്ട ആക്‌ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ്‌ ജ്യോതിയെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌.

അഞ്ച്‌ ദിവസത്തെ റിമാൻഡിലാണ്‌ വ്ലോഗറിപ്പോൾ. ‘ട്രാവൽ വിത്ത്‌ ജോ’ എന്നാണ്‌ ജ്യോതി മൽഹോത്രയുടെ യു ട്യൂബ്‌ അക്കൗണ്ടിന്റെ പേര്‌. ഹിസാർ പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച്‌ 2023ൽ ജ്യോതി രണ്ട്‌ തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ്‌ വിവരം.

അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷവും ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയതായാണ് വിവരം. അലി എഹ്വാൻ എന്നയാളെ പാകിസ്ഥാനിൽ നിന്ന് പരിചയപ്പെടുകയും ഇയാൾ സന്ദർശന സമയത്ത് താമസമുൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പാടാക്കി തരികയും ചെയ്തു.

Six people including YouTuber Jyoti Malhotra arrested for leaking information Pakistan

Next TV

Related Stories
എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Jun 21, 2025 08:16 AM

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

2025ലെ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യ സ്കൂ​ളു​ക​ളി​ലെ...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും  കുറവ്

Jun 21, 2025 08:06 AM

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും കുറവ്

അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍...

Read More >>
യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

Jun 21, 2025 07:21 AM

യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ....

Read More >>
വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

Jun 21, 2025 07:03 AM

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന്...

Read More >>
Top Stories

Entertainment News