കരൂർ: ( www.truevisionnews.com ) തമിഴ്നാട് കരൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുകയായിരുന്ന ഓമ്നി വാൻ ട്രാക്ടറിൽ ഇടിച്ച ശേഷം എതിർവശത്ത് കൂടി പോവുകയായിരുന്ന ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ വാൻ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Road accident national highway Four killed fifteen injured collision between tourist bus and van
