ഓൺലൈനിലൂടെ പരിചയപ്പെട്ടു; പാസ്റ്ററെ കാണാൻ അതിർത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യൻ യുവതി കസ്റ്റഡിയിൽ

ഓൺലൈനിലൂടെ പരിചയപ്പെട്ടു; പാസ്റ്ററെ കാണാൻ അതിർത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യൻ യുവതി കസ്റ്റഡിയിൽ
May 17, 2025 02:08 PM | By VIPIN P V

ശ്രീനഗർ: ( www.truevisionnews.com ) ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെത്തി. കാർഗിൽ ജില്ലയിലെ അവസാന ഗ്രാമത്തിൽ നിന്നാണ് ഇവർ പാകിസ്താനിലേക്ക് എത്തിയത്. ഇന്ത്യൻ സെക്യൂരിറ്റി ഏജൻസികളുടേയും ഇന്റലിജൻസ് ഏജൻസികളുടേയും കണ്ണുവെട്ടിച്ചാണ് ഇവർ പലായനം ചെയ്തത്.

​നോർത്ത് നാഗ്പൂർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിതയാണ് അനധികൃതമായി അതിർത്തികടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ അട്ടാരി വഴി ഇവർ അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

നിലവിൽ പാകിസ്താൻ ഏജൻസികളുടെ കസ്റ്റഡിയിലാണ് സുനിതയുള്ളതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്. അതേസമയം, ഇക്കാര്യത്തിൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല.

മെയ് 14ാം തീയതി 15കാരനായ മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് സുനിത നിയന്ത്രണരേഖക്ക് സമീപത്തേക്ക് എത്തിയത്. സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ലഡാക് പൊലീസിനെ വിവരമറിയിച്ചു.

ഇവരുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സുനിതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അതേസമയം, സുനിതക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലുമാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

Indian woman detained after crossing border Pakistan meet pastor she met online

Next TV

Related Stories
പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

May 17, 2025 04:55 PM

പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ....

Read More >>
 നാല്  ​കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി അ​റ​സ്റ്റി​ൽ

May 17, 2025 10:17 AM

നാല് ​കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി അ​റ​സ്റ്റി​ൽ

നാ​ലു​കോ​ടി​യു​ടെ എം.​ഡി.​എം.​എ​യു​മാ​യി ബം​ഗ​ളൂ​രു​വി​ൽ വി​ദേ​ശ പൗ​ര​ൻ...

Read More >>
മൊബൈൽ കടയിൽ മുഖം മൂടി ധരിച്ച് ന​ഗ്ന​നാ​യെ​ത്തി മോ​ഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

May 17, 2025 09:42 AM

മൊബൈൽ കടയിൽ മുഖം മൂടി ധരിച്ച് ന​ഗ്ന​നാ​യെ​ത്തി മോ​ഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു​വി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​ട​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് പൂ​ർ​ണ ന​ഗ്ന​നാ​യി മോ​ഷ​ണം ന​ട​ത്തി​ 27കാ​ര​ൻ...

Read More >>
Top Stories