പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയ അധ്യാപികയുടെ ഗര്‍ഭം അലസിപ്പിച്ചു; പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ്

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയ അധ്യാപികയുടെ ഗര്‍ഭം അലസിപ്പിച്ചു; പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ്
May 17, 2025 11:07 AM | By VIPIN P V

സൂറത്ത്: ( www.truevisionnews.com ) പതിമൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ അധ്യാപികയുടെ ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം തെളിയിക്കാനായി ഭ്രൂണത്തിന്‍റെ സാംപിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു. കഴിഞ്ഞദിവസം സ്മിമെര്‍ ആശുപത്രിയിലെത്തിച്ചാണ് 23 വയസ്സുകാരിയായ പ്രതിയുടെ ഗര്‍ഭം അലസിപ്പിച്ചത്.

ചൊവ്വാഴ്ചയാണ് യുവതിയുടെ ഹര്‍ജിയില്‍ ഗര്‍ഭം അലസിപ്പിക്കാൻ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ആര്‍.ആര്‍.ഭട്ട് അനുമതി നല്‍കിയത്. സൂറത്ത് സെന്‍ട്രല്‍ ജയിലിലെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് യുവതി. അമിതമായ രക്തസ്രാവം മൂലം ആശുപത്രിയില്‍ അഡ്മിറ്റായി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ജയിലിലേക്ക് മാറ്റും.

13 വയസ്സുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് അധ്യാപികയുടെ മൊഴി. ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.

കുട്ടിയുമായി അധ്യാപിക സൂറത്തിൽനിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി. രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

അധ്യാപികയുടെ വീട്ടിൽ വച്ചും വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും കുട്ടിയുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാർ തന്നെ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവർ പറഞ്ഞു. അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Teacher who kidnapped thirteen year old boy aborted pregnancy DNA test prove paternity

Next TV

Related Stories
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

Jul 22, 2025 05:55 PM

ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിന് ക്രൂരമായ മർദ്ദനം....

Read More >>
കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

Jul 22, 2025 04:13 PM

കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ,...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

Jul 21, 2025 06:26 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ...

Read More >>
Top Stories

//Truevisionall