പാലക്കാട്: (truevisionnews.com) മുസ്ലിം ജനവിഭാഗം രാജ്യത്തിന്റെ ഐക്യവും സാമുദായിക സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരും ഭരണഘടനയില്‍ വിശ്വസിക്കുന്നവരുമാണെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ. ഖാദര്‍ മൊയ്തീന്. സ്വതന്ത്ര കര്‍ഷകസംഘം സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വാഗ്ദാനങ്ങള്‍ മാത്രം നല്കുന്ന പ്രധാനമന്ത്രി കര്‍ഷകരുടെ ഒരാവശ്യവും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന സ്പെഷല്‍ പതിപ്പ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, കളത്തില്‍ അബ്ദുല്ല, അഡ്വ. കെ.എന്‍.എ. ഖാദര്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, ബഷീര്‍ അഹമ്മദ് (ആന്ധ്ര), സി.പി. ബാവ ഹാജി, മരക്കാര്‍ മാരായമംഗലം, ഓര്‍ഗനൈസിങ് സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
PM only gives promises not accepting farmers demands Khader Moideen
