പതിവ് വാഹന പരിശോധന; ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമം, പരിശോധനയിൽ കണ്ടത് വൻ സ്ഫോടക വസ്തു ശേഖരം

 പതിവ് വാഹന പരിശോധന; ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമം, പരിശോധനയിൽ കണ്ടത് വൻ സ്ഫോടക വസ്തു ശേഖരം
May 17, 2025 08:41 AM | By Anjali M T

വാളയാർ:(truevisionnews.com) പാലക്കാട് വാളയാറിൽ ലൈസൻസില്ലാതെ കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ചരക്ക് ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് തമിഴ്നാട് രജിസ്ട്രേഷൻ ചരക്കു ലോറി വാളയാ൪ സിഐയുടെയും സംഘത്തിൻറെയും ശ്രദ്ധയിൽപെട്ടത്. ചെക്ക് പോസ്റ്റും കടന്ന് റോഡരികിൽ നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു ലോറി.

ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമിച്ചു. ലോഡിന് മുകളിലെ ടാ൪പ്പായ മാറ്റിയപ്പോൾ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികൾ മാത്രം. പച്ചക്കറി ഇറക്കി തിരികെ വരികയാണെന്നായിരന്നു ഡ്രൈവർ വിശദമാക്കിയത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി കാലിപ്പെട്ടികളെല്ലാം ഇറക്കിയപ്പോഴാണ് ഉദ്യോഗസ്ഥർ ഞെട്ടിയത്.

200 കടലാസു പെട്ടികളിലായി 25400 ജലാറ്റിൻ സ്റ്റിക്കുകളും 12 പെട്ടികളിലായി 1500 ഡിറ്റനേറ്റുകളുമായിരുന്നു ലോറിയിലുണ്ടായിരുന്നത്. സേലത്ത് നിന്നും പാലക്കാട്ടെ ക്വാറികളിലേക്കായിരുന്നു സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആർക്ക് വേണ്ടിയാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്ന കാര്യം വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ വ്യക്തമാവൂവെന്ന് പൊലീസ് വിശദമാക്കുന്നത്.

gelatin sticks non-electric detonators found lorry walayar

Next TV

Related Stories
മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടി, സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി മുങ്ങി; പ്രതി അറസ്റ്റിൽ

May 17, 2025 11:28 AM

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടി, സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി മുങ്ങി; പ്രതി അറസ്റ്റിൽ

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ്...

Read More >>
 പ്രധാനമന്ത്രി നല്‍കുന്നത് വാഗ്ദാനം മാത്രം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ഖാദര്‍ മൊയ്തീന്‍

May 17, 2025 08:42 AM

പ്രധാനമന്ത്രി നല്‍കുന്നത് വാഗ്ദാനം മാത്രം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ഖാദര്‍ മൊയ്തീന്‍

വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക​ര്‍ഷ​ക​രു​ടെ ഒ​രാ​വ​ശ്യ​വും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഖാദര്‍...

Read More >>
 കെ എസ് ഇ ബി സ്മാർട്ട് മീറ്റർ മെയിൽ തുടങ്ങാനായില്ല; സെപ്റ്റംബറിൽ നടപ്പിലായേക്കും

May 17, 2025 08:15 AM

കെ എസ് ഇ ബി സ്മാർട്ട് മീറ്റർ മെയിൽ തുടങ്ങാനായില്ല; സെപ്റ്റംബറിൽ നടപ്പിലായേക്കും

മേ​യി​ൽ തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ക്ക​ൽ ജോ​ലി...

Read More >>
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണു ; സ്ത്രീക്ക് ​ഗുരുതര പരിക്ക്

May 16, 2025 07:33 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണു ; സ്ത്രീക്ക് ​ഗുരുതര പരിക്ക്

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക്...

Read More >>
 വാതിൽ മാന്തി പൊളിച്ച് വീടിനുള്ളിൽ കയറി പുലി; ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു

May 16, 2025 07:16 PM

വാതിൽ മാന്തി പൊളിച്ച് വീടിനുള്ളിൽ കയറി പുലി; ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു

ലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച്...

Read More >>
Top Stories