(truevisionnews.com) ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. മേയ് 9 – 10 തിയതികളില്‍ പാകിസ്താനി എയര്‍ബേസുകള്‍ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ 15 ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

മെയ് 7-8 രാത്രിയില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്താന്‍ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭൂജ് എന്നിവയായിരുന്നു പാക്‌സ്താന്‍ ലക്ഷ്യമിട്ട പ്രദേശങ്ങള്‍.
എന്നാല്‍, ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഭീഷണികളെയും വിജയകരമായി കണ്ടെത്തി നിര്‍വീര്യമാക്കി. ഇതിനു മറുപടിയായി, ഇന്ത്യന്‍ സായുധ സേന പിറ്റേന്ന് രാവിലെ ലാഹോറിലേതടക്കമുള്ള പാകിസ്താന്‍ വ്യോമ പ്രതിരോധ റഡാറുകള്‍ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങള്‍ നടത്തുകയായിരുന്നു.
Report India used Brahmos missiles against Pakistan Operation Sindoor.
