കുഞ്ഞിനെ പുലി കടിച്ചു വലിച്ച് കൊണ്ടുപോയി; വാല്‍പ്പാറയില്‍ ആറു വയസുകാരിയെ പുലി പിടിച്ചെന്ന് അമ്മയുടെ പരാതി

കുഞ്ഞിനെ പുലി കടിച്ചു വലിച്ച് കൊണ്ടുപോയി; വാല്‍പ്പാറയില്‍ ആറു വയസുകാരിയെ പുലി പിടിച്ചെന്ന് അമ്മയുടെ പരാതി
Jun 20, 2025 10:17 PM | By Athira V

തമിഴ്‌നാട് : ( www.truevisionnews.com ) വാല്‍പ്പാറയില്‍ ആറു വയസുകാരിയെ പുലി പിടിച്ചെന്ന് അമ്മയുടെ പരാതി. ജാര്‍ഖണ്ഡ് സ്വദേശികളായ കുടുംബമാണ് കുട്ടിയെ പുലി പിടിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയെന്നാണ് അമ്മ പറയുന്നത്.

തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചില്‍ നടത്തുന്നു. വാല്‍പ്പാറയ്ക്കടുത്ത് പച്ചൈമലൈ എന്ന സ്ഥലത്താണ് സംഭവം. അമ്മ വീടിന് സമീപത്തെ ജലസംഭരണിയില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. കുട്ടിയെ കടിച്ചു വലിച്ച് തേയിലത്തോട്ടത്തിനകത്തേക്ക് കൊണ്ടുപോയെന്നാണ് അമ്മ നല്‍കിയിരിക്കുന്ന മൊഴി.

നേരത്തെയും വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ തോട്ടം തൊഴിലാളിയായ സ്ത്രീയെയും പുലി കടിച്ചുകൊണ്ടു പോയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.

Mother complains six year old girl killed tiger Valpara

Next TV

Related Stories
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall