ഇപ്പം എങ്ങനെ ഇരിക്കുന്ന് .....; ശുചിമുറിയിലേക്കെന്ന് പറഞ്ഞുപോയ നവവധു കാമുകനൊപ്പം ഒളിച്ചോടി

ഇപ്പം എങ്ങനെ ഇരിക്കുന്ന് .....; ശുചിമുറിയിലേക്കെന്ന് പറഞ്ഞുപോയ നവവധു കാമുകനൊപ്പം ഒളിച്ചോടി
May 15, 2025 01:45 PM | By Susmitha Surendran

(truevisionnews.com) ജാർഖണ്ഡില്‍ നവവധു വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കാമുകനൊപ്പം ഒളിച്ചോടി. പലാമുവിലാണ് സംഭവം. സംഭവത്തിൽ മനംനൊന്ത് ഭർത്താവ് സ്വന്തം ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് മടങ്ങി.

മെയ് അഞ്ചിനാണ് മന്തു കുമാര്‍- റിങ്കി കുമാരി എന്നിവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം, മെയ് 9ന് റിങ്കി ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.12ന് രാവിലെ ശുചിമുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷം യുവതിയെ കാണാതാകുകയായിരുന്നു. കുടുംബം വീടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ ക‍ഴിഞ്ഞില്ല.

യുവതിയെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് കുടുംബം പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയെ കാണാതായെന്ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് റിങ്കിയെ കാമുകൻ അഭിമന്യു കുമാറിനൊപ്പം കണ്ടെത്തിയത്.

ചോദ്യം ചെയ്യലിനിടെ, അഭിമന്യുവിനെ താൻ പ്രണയിക്കുന്നുണ്ടെന്നും ഇയാളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും റിങ്കി പൊലീസിനോട് പറഞ്ഞു. പ്രായപൂർത്തിയായതിനാൽ യുവതിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റിങ്കിയെയും അഭിമന്യുവിനെയും വിട്ടയക്കുമെന്നും പൊലീസ് വ്യക്തമാക്കി.

newlywed Jharkhand eloped with her lover just days after her wedding.

Next TV

Related Stories
അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

Jul 23, 2025 11:18 AM

അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ...

Read More >>
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

Jul 22, 2025 05:55 PM

ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിന് ക്രൂരമായ മർദ്ദനം....

Read More >>
കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

Jul 22, 2025 04:13 PM

കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ,...

Read More >>
Top Stories

//Truevisionall