ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
May 15, 2025 08:17 AM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. രാമനാഥപുരം സ്വദേശി ലോകേശ്വരനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പോലീസുമായുള്ള മല്‍പ്പിടുത്തത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.

ചൊവ്വാഴ് രാത്രി ചെന്നൈ തുറൈപാക്കത്തായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതിയെയാണ് പ്രതി ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനുപിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയുംചെയ്തു.

മദ്യലഹരിയിലാണ് അതിക്രമം കാട്ടിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പ്രതി യുവതിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Young man arrested for sexually assaulting young Malayali IT employee

Next TV

Related Stories
ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

Jul 23, 2025 03:02 PM

ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ...

Read More >>
 കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Jul 23, 2025 02:45 PM

കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന്...

Read More >>
അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

Jul 23, 2025 11:18 AM

അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ...

Read More >>
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
Top Stories

//Truevisionall