(truevisionnews.com) നീണ്ട പത്തുവർഷത്തിന് ശേഷം ഗൂഗിൾ ലോഗോയ്ക്ക് ലോഗോയ്ക്ക് പുത്തൻ രൂപമാറ്റം. വർഷങ്ങളായി ഉണ്ടായിരുന്ന ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങൾ നിലനിർത്തികൊണ്ട് തന്നെയാണ് പുതിയ ലോഗോയും രൂപകൽപന ചെയ്തിരിക്കുന്നത്.മുൻപ് ഈ നിറങ്ങൾ ‘G’ ലോഗോയിൽ ഓരോ ബ്ലോക്കുകളായിട്ടാണ് നൽകിയിരുന്നതെങ്കിൽ ,ഇപ്പോഴുള്ള ലോഗോയിൽ മുഴുവൻ നിറങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള ഗ്രേഡിയന്റായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

നിലവിൽ പിക്സൽ ,ഐഒഎസ് ഫോണുകളിലാണ് ഇത് ലഭ്യമാവുക.വരും ആഴ്ചകളിൽ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് പഴയവ നീക്കം ചെയ്യപെടുമെന്നും പുതിയത് ലഭ്യമാകുമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2015 ൽ ആയിരുന്നു ഗൂഗിൾ അവസാനമായി ലോഗോയിൽ മാറ്റം കൊണ്ടുവന്നത്. എ ഐ യുടെ വരവോടെ സാങ്കേതിക മേഖലയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് , ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെയും ഈ പുതിയ രൂപമാറ്റമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Google logo change after ten years
