കൊൽക്കത്ത: (truevisionnews.com) പശ്ചിമ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ന്യൂ ടൗണിലെ വസതിയിലാണ് 26കാരനായ ശ്രിഞ്ജയ് മജുംദാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് ആദ്യം കണ്ടത്.

ഉടൻ തന്നെ ശ്രിഞ്ജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. നിലവിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ അക്യൂട്ട് ഹെമറേജിക് പാൻക്രിയാറ്റിസ് മൂലമാണ്(Acute hemorrhagic pancreatitis) ശ്രിഞ്ജയ് മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം സർജൻ വ്യക്തമാക്കുന്നത്. നിലവിൽ ശ്രിജ്ഞയുടെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 18നായിരുന്നു ദിലീപ് ഘോഷും പാര്‍ട്ടി സഹപ്രവര്‍ത്തകയായ റിങ്കു മജുംദാറും വിവാഹിതരായത്. ദിലീപ് ഘോഷിന്റെ ആദ്യ വിവാഹവും, റിങ്കു ജുംദാറിന്റെ രണ്ടാം വിവാഹവുമായി നടന്നത്. റിങ്കുവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ഇപ്പോൾ മരിച്ച ശ്രിഞ്ജയ്. ഇയാൾ കൊൽക്കത്തയിൽ ഐടി മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
Former BJP president DilipGhosh's wife's son from first marriage found dead
