അടിമാലി: (truevisionnews.com) വിനോദയാത്ര പോയ മരുമകൾ തമിഴ്നാട്ടിൽനിന്നും കൊണ്ടു വന്ന ഉമ്മത്തിൻ കായ കഴിച്ച് വയോധിക മരിച്ചു. കല്ലാർ അറുപതേക്കർ പൊട്ടക്കൽ ഏലിക്കുട്ടി വർഗ്ഗീസ് (89) ആണ് മരിച്ചത്. മറ്റേതോ ഫ്രൂട്ട്സ് ആണെന്ന് വിശ്വസിച്ചാണ് ഉമ്മത്തിൻ കായ കഴിച്ചതെന്ന് പറയുന്നു. ജോലിക്ക് പോയിരുന്ന മരുമകൾ ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഏലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഉമ്മത്തിൻ കായ കഴിച്ച വിവരം പറഞ്ഞു. രണ്ട് കായ ആണ് കഴിച്ചത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടിമാലി പൊലീസ് കേസെടുത്തു. മക്കൾ: കുര്യാക്കോസ്, ബാബു കുട്ടൻ, സാബു, ജെസി, ബീന, സാലി. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
Elderly woman dies after eating ummaththilkkaya
