വാടാനപ്പള്ളി: (truevisionnews.com) പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ വന്ന യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റിൽ. കർണാടക ദക്ഷിണ കന്നട കൗവ്കർട്ടി നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാടാനപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Priest arrested misbehaving with young woman who came darshanam
