തിരുവനന്തപുരം: ( www.truevisionnews.com)പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി. സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ പിതൃതർപ്പണത്തിനായി ഒരുക്കങ്ങൾ സജ്ജം. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും, പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ.
.gif)

തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർകവല മണപ്പുറം റോഡിൽ 'Y ജംഗ്ഷൻ ' ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങൾ പാർക്കിങ്ങ് ഗ്രൗണ്ട് റോഡിൽ ട്രാൻസ്‌ഫോർമർ ജംഗ്ഷൻ ഭാഗത്തു നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ജിസിഡിഎ റോഡിൽ കൂടി പറവൂർ കവല റോഡിൽ പ്രവേശിച്ച് തിരികെ വരേണ്ടതാണ്.
24 പുലർച്ചെ മുതൽ പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേയ്ക്ക് ടൂ വീലർ ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. ബാങ്ക് ജംഗ്ഷൻ ഭാഗത്ത്, പങ്കജം റോഡിന്റെ സൈഡിലും, സിവിൽ സ്റ്റേഷൻ റോഡിന്റെ സൈഡിലും, ഗുഡ് ഷെഡ് ഗ്രൗണ്ട്ഭാഗത്തും,കൂടാതെ ജീവാസ് സ്‌ക്കൂൾ ഗ്രൗണ്ടിലും, ശിവഗിരി സ്‌ക്കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ ഗ്രാന്റ് ജംഗ്ഷനിൽ നിന്നും പ്രവേശിക്കേണ്ടതാണ്.
ബലിതർപ്പണത്തിനായി എൻ.എച്ചിലൂടെ എറണാകുളം, നോർത്തു പറവൂർ , അങ്കമാലി ഭാഗങ്ങളിൾ നിന്നും വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല,സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്‌ക്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാവുന്നതാണ്. പുലർച്ചെ ബൈപ്പാസ് - പമ്പ് ജംഗ്ഷൻ റോഡ് ബ്ലോക്ക് ആകുന്ന പക്ഷം ദേശീയ പാതയിൽ നിന്നും ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിൽ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടുന്നതാണ്.
today karkkidaka vavubali Preparations are in full in tha state
