നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
May 12, 2025 07:58 PM | By VIPIN P V

മലപ്പുറം : ( www.truevisionnews.com ) മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ നെഗറ്റീവ് ആയത് 49 പരിശോധനാ ഫലങ്ങള്‍.

ഏകദേശം 12 ദിവസത്തോളമായി രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ടു തവണ ആന്റിബോഡി നല്‍കിയിട്ടുണ്ട്. പക്ഷേ, രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ല. 40 പേരെ കൂടി ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ ചേര്‍ത്തു. 152 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

മലപ്പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഗിയുമായി പ്രൈമറി കോണ്‍ടാക്റ്റ് ഉള്ളവരില്‍ ചെറിയ ലക്ഷണങ്ങളുള്ള എട്ട് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ഐസിയുവിലാണുള്ളത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Woman confirmed with Nipah remains critical condition two more test results come back negative today

Next TV

Related Stories
‘രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ല; സമൂഹം രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കണമെന്ന് എം സ്വരാജ്

Jun 9, 2025 09:51 AM

‘രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ല; സമൂഹം രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കണമെന്ന് എം സ്വരാജ്

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം...

Read More >>
വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു

Jun 8, 2025 05:55 PM

വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു

മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി വിനേഷിനെ റിമാന്‍ഡ്...

Read More >>
Top Stories