'തന്നെ കേസിൽ കുടുക്കാനും ജയിലിൽ അടക്കാനും നോക്കിയവരുണ്ട്, രാഷ്ട്രീയ പ്രവർത്തനത്തിലെ ചാരിതാർഥ്യത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്'

'തന്നെ കേസിൽ കുടുക്കാനും ജയിലിൽ അടക്കാനും നോക്കിയവരുണ്ട്, രാഷ്ട്രീയ പ്രവർത്തനത്തിലെ ചാരിതാർഥ്യത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്'
May 12, 2025 11:02 AM | By Susmitha Surendran

(truevisionnews.com) അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംതൃപ്തി ഉണ്ടെന്നും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറാൻ കഴിഞ്ഞുവെന്നും കെ സുധാകരൻ പറഞ്ഞു. ലോക്സഭയിലും, ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കിയെന്ന് സുധാകരൻ പറഞ്ഞു.

ചുമതല ഏറ്റെടുത്തതു മുതൽ ഒഴിയുന്നതുവരെ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും കഴിഞ്ഞൈന്ന് കെ സുധാകരൻ പറഞ്ഞു. അതിന് എല്ലാവരുടെയും പിന്തുണ ലഭിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിലെ ചാരിതാർഥ്യത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്. പിന്നോട്ടു പോയിട്ടില്ല. പ്രവർത്തകരുടെ പിന്തുണയോടെ തന്റെ കാലഘട്ടക്കിൽ നേട്ടം മാത്രമാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് കെ സുധാകരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം കൂട്ടായ പ്രവർത്തനത്തിന്റെ വിലയിരുത്തലായി അഭിമാനത്തോടെ നോക്കിക്കാണുന്നുവെന്ന് അദേഹം പറഞ്ഞു.

കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ് യു തിരിച്ചുവരവ് നടത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. ജീവൻ കൊടുത്തും ക്യാമ്പസുകൾ കെഎസ് യു കുട്ടികൾ തിരിച്ച് പിടിച്ചു. നഷ്ടപ്പെട്ടുപോയ കോളജ് ക്യാമ്പസുകൾ തിരിച്ചുപിടിച്ചു. അവർക്ക് പിന്തുണയായി കെപിസിസി നിന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.

കോൺഗ്രസ് ചരിത്രത്തിൽ ഇതുപോലുള്ള സമര പരിപാടികൾ നടന്ന കാലം ഇല്ല. ക്യാംപ് എക്സിക്യൂട്ടീവുകൾ സംഘടിപ്പിക്കാനായത് നേട്ടം. പ്രതിസന്ധി നേരിടുന്ന കാലത്താണ് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്ന് കെ സുധാകരൻ പറഞ്ഞു. പ്രവർത്തകരാണ് പ്രേരക ശക്തി. പ്രസിഡന്റ് സ്ഥാനം പോയത് പ്രശ്നമല്ലെന്നും പ്രവർ‌ത്തകർക്കൊപ്പം ഒരു പടക്കുതിര പോലെ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഉള്ളിൽ ഗ്രൂപ്പ് കാലം ഇല്ലാതായത് ഐക്യത്തിന്റെ പുറത്താണ്. ഭരണരംഗത്ത് കോൺഗ്രസിന്റെ കരുത്ത് കാണിക്കാൻ കഴിയണം. നാല് വർഷവും പാർട്ടി പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ഭയപ്പാടില്ലാതെ പ്രവർത്തകർക്ക് പ്രവർത്തനം നടത്താൻ കഴിഞ്ഞു.

തന്നെ കേസിൽ കുടുക്കാനും ജയിലിൽ അടക്കാനും നോക്കിയവരുണ്ട്. ഇരട്ട ചങ്കന്മാരോടും 56 ഇഞ്ച് നെഞ്ചളവുള്ളവരോടും നോ കോംപ്രമൈസ് എന്ന നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. നാല് വർഷക്കാലം തന്നിൽ വിശ്വാസവും പൂർണപിന്തുണയും നൽകിയ നേതൃത്വത്തിന് സ്‌നേഹവും കടപ്പാടും പങ്കുവെക്കുന്നതായി കെ സുധാകരൻ പറഞ്ഞു. വരാൻ പോകുന്ന നാളുകൾ വിശ്രമരഹിതമായ പ്രവർത്തനത്തിന്റെ നാളുകളാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായ സർക്കാരിന്റെ ഭരണത്തിന് അറുതി വരുത്താൻ മാസങ്ങളെ ബാക്കിയുള്ളൂ. അതേപോലെ തന്നെ മോദിസർക്കാരിനെ താഴിയിറക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന ബോധ്യത്തോടെ ഒറ്റക്കായി പ്രവർത്തിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റാകുന്ന സണ്ണി ജോസഫ് തന്റെ സഹോദരനാണെന്നും കണ്ണൂർ ജില്ലയിലെ കോൺഗ്രസ് നേതൃത്വം അഭിമാനിക്കുന്നതായി കെ സുധാകരൻ പറഞ്ഞു. പാർട്ടിയെ കൂടുതൽ ഊർജസ്വലമായി സണ്ണി ജോസഫ് കൊണ്ടുപോകും. കേരളത്തിലെ രാഷ്ട്രീയത്തിൽ കോൺഗ്രസിന് അത്യുജ്ജലമായ ഫലം ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കുന്ന ഒരു പുതിയ യുദ്ധസമാനമായ ടീമായി മാറുമെന്ന് കെ സുധാകരൻ പറഞ്ഞു.







KSudhakaran explains activities he carried out position president

Next TV

Related Stories
‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

May 12, 2025 01:25 PM

‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ലെന്ന് പത്മജ...

Read More >>
സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട് - കെ സി വേണുഗോപാൽ

May 12, 2025 11:31 AM

സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട് - കെ സി വേണുഗോപാൽ

സണ്ണി ജോസഫിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഇന്ദിരാ ഭവനിൽ എത്തി ചുമതലകൾ...

Read More >>
 സ്ഥാനാരോഹണം; കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേൽക്കും

May 12, 2025 07:40 AM

സ്ഥാനാരോഹണം; കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേൽക്കും

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ഫ് എംഎല്‍എ ഇന്ന്...

Read More >>
ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്

May 12, 2025 06:25 AM

ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്

ആൻ്റോ ആൻ്റണി എംപിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ...

Read More >>
Top Stories