'സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സായുധസേന ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നേടി' - രാജ്‌നാഥ് സിങ്

 'സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സായുധസേന ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നേടി' - രാജ്‌നാഥ് സിങ്
May 11, 2025 03:50 PM | By Susmitha Surendran

(truevisionnews.com) സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സായുധസേന ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നേടി നൽകി എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസ് ശത്രുക്കൾക്കായുള്ള സന്ദേശം. രാജ്യം ഒന്നടങ്കം ഇന്ത്യൻ സായുധസേനയോട് നന്ദി പ്രകടിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടി മാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ്.

റാവിൽപിണ്ടിയിലെ പാക് സൈനിക കേന്ദ്രം ആക്രമിച്ചു. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടർന്ന് വേട്ടയാടും. അതിർത്തിക്ക് അപ്പുറമുള്ള തീവ്രവാദികൾക്കും നേതാക്കൾക്കും അവരുടെ ഭൂമി സുരക്ഷിതമായിരിക്കില്ലെന്ന് തങ്ങൾ തെളിയിച്ചു.തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ഓപ്പറേഷൻ സിന്ദൂർ നടത്തി.

പ്രതിരോധരംഗത്ത് രാജ്യത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താൻ കഴിയേണ്ടതുണ്ട്. അതിർത്തിയിലെ സാഹചര്യത്തിൽ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പൊഖ്റാൻ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്‍റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് മിസൈൽ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.

പാകിസ്താനിലെ സാധാരണ ജനങ്ങളെ തങ്ങൾ ലക്ഷ്യം വെച്ചിട്ടില്ല. പാകിസ്താൻ ഇന്ത്യയിലെ സാധാരണക്കാരെയും ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും പള്ളികളെയും ആക്രമിക്കാന് ശ്രമിച്ചു. പാകിസ്ഥാന് ഉള്ളിൽ ചെന്ന് സായുധ സേന മറുപടി നൽകി. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ സൈനികരംഗത്തെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിർമാണരംഗത്ത് നിർണായക ചുവടുവയ്പ്പാണ് ഈ നിർമാണ ശാല. ഇത് വരെ ഈ ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയിൽ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തി.അതിർത്തിയുടെ ഇരുവശത്തുമുള്ള ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

land terrorism not safe terrorists hunted down RajnathSingh

Next TV

Related Stories
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

May 12, 2025 04:40 PM

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന...

Read More >>
Top Stories