പേരാമ്പ്ര: (truevisionnews.com) 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. നാദാപുരം മാക്കൂൽവീട്ടിൽ റാഹിലിനെയാണ് (20) ബാലുശ്ശേരി റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ.സബീർ അലിയും പാർട്ടിയും ചേർന്ന് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി നൊച്ചാട് വാല്യക്കോട് തൃക്കായ് കുന്ന് മൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര സ്റ്റോപ്പിന് മുൻവശം പേരാമ്പ്ര-പയ്യോളി റോഡിനരികിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ ഇ.എം.ഷാജി, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ്, വനിത സിഇഒ ഷൈനി, ഡ്രൈവർ സിഇഒ പ്രശാന്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്.
youth from Nadapuram arrested with 25 grams ganja.
