'ഭർത്താവില്ല, രാത്രിവരണം'; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

'ഭർത്താവില്ല, രാത്രിവരണം'; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം
May 8, 2025 04:32 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) മാങ്ങാനം സന്തോഷ് കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പ്രതികളായ മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ് , ഭാര്യ കുഞ്ഞുമോള്‍ എന്നിവരെയാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷിച്ചത്.

കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2017 ഓഗസ്റ്റ് 23-നായിരുന്നു ക്രൂരമായ കൊലപാതകം. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷി(34)നെയാണ് പ്രതികള്‍ കൊന്ന് കഷണങ്ങളാക്കി ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചത്.

2017 ഓഗസ്റ്റ് 27-നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്.

വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്..

കുഞ്ഞുമോളുടെ ഫോണില്‍നിന്നു വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു വിനോദും കുഞ്ഞുമോളും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കുകയും ഓട്ടോറിക്ഷയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയുമായിരുന്നു.

പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം. പിതാവിനെ കൊന്ന കേസില്‍ വിനോദ്കുമാര്‍ ജയിലില്‍ ചെല്ലുമ്പോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു.

തുടര്‍ന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാന്‍ തീരുമാനിച്ചു. ഇതിനായി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭര്‍ത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.

രാത്രിയെത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ വിനോദ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്.


kottayam santhosh murder case accused couple gets life imprisonment

Next TV

Related Stories
കോട്ടയത്തെ വാഹനാപകടം; യുവതിയുടെ മരണം കൊലപാതകം?, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

May 6, 2025 11:32 PM

കോട്ടയത്തെ വാഹനാപകടം; യുവതിയുടെ മരണം കൊലപാതകം?, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചു...

Read More >>
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

May 5, 2025 04:12 PM

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി തള്ളിയ...

Read More >>
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

May 4, 2025 04:12 PM

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ...

Read More >>
 മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി

May 3, 2025 07:40 PM

മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി

മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ...

Read More >>
Top Stories