ചിറ്റാരിക്കാല്‍(കണ്ണൂർ): ( www.truevisionnews.com ) ഛര്‍ദ്ദി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പാലാവയല്‍ നിരത്തുംതട്ടിലെ ചെറുവീട്ടില്‍ സി.രാജീവനാണ്(26) പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

ഇന്നലെ വൈകുന്നേരം 3.35 നാണ് വീട്ടില്‍ വെച്ച് ഛര്‍ദ്ദി ബാധിച്ച രാജീവനെ ചെറുപുഴയിലെ സഹകരണ ആശുപത്രിയില്‍ കൊണ്ടുവന്നത്. നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
രവി-മീനാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാഗി, രാജി, രാഹുല്‍.
young man admitted hospital after vomiting kannur died
