ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം
May 9, 2025 06:16 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com) ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വച്ച് ഇന്നലെ വൈകുന്നേരമാണ് സംഭവം.

വിവാഹ ഓട്ടം പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗം വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങുകയും ബസ് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു. ഈ സമയം സഹപ്രവർത്തകർക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

ഓടിക്കൂടിയവരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തിയാണ് ശാന്തമ്മയെ പുറത്തെടുത്തത്. ഉടൻ തന്നെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കഴിഞ്ഞില്ല. അപകട വിവരമറിഞ്ഞ് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഭർത്താവ് :വിജയൻ. മക്കൾ: വിശാൽ വിജയൻ, വിദ്യ വിജയൻ, ആവണി. മരുമകൾ : മഞ്ജിമ.

cable tangled touristbus electric post fell woman dies

Next TV

Related Stories
 ഹൽദി ആഘോഷത്തിന് മുക്കുപണ്ടം അണിഞ്ഞതിന് വരന്റെ വീട്ടുകാർ അധിക്ഷേപിച്ചു; വിവാഹത്തിൽനിന്ന് പിന്മാറി വധു

May 9, 2025 09:08 AM

ഹൽദി ആഘോഷത്തിന് മുക്കുപണ്ടം അണിഞ്ഞതിന് വരന്റെ വീട്ടുകാർ അധിക്ഷേപിച്ചു; വിവാഹത്തിൽനിന്ന് പിന്മാറി വധു

സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍നിന്നു...

Read More >>
എന്താ ഇത്ര തിടുക്കം....; മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ജീവനക്കാരന് നേരെ പരാക്രമം, അറസ്റ്റ്

May 5, 2025 08:19 PM

എന്താ ഇത്ര തിടുക്കം....; മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ജീവനക്കാരന് നേരെ പരാക്രമം, അറസ്റ്റ്

ബിവറേജസിൽ കയറി ഡെലിവറി കൗണ്ടറിലെ സ്റ്റാഫിനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍....

Read More >>
ലഹരി സംഘം വീടുകയറി മർദ്ദിച്ചെന്ന് ആരോപണം; പ്രായമായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്ക്

May 4, 2025 12:16 PM

ലഹരി സംഘം വീടുകയറി മർദ്ദിച്ചെന്ന് ആരോപണം; പ്രായമായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്ക്

കരമനയിൽ അമ്മയും മകനും മാത്രം താമസിക്കുന്ന വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണമെന്ന്...

Read More >>
Top Stories