മദ്യലഹരിയില്‍ ആളുമാറി ആക്രമണം; പൊലീസുകാരനെ ബിയർ കുപ്പി കൊണ്ട് അടിച്ച് യുവാവ്

മദ്യലഹരിയില്‍ ആളുമാറി ആക്രമണം; പൊലീസുകാരനെ ബിയർ കുപ്പി കൊണ്ട് അടിച്ച് യുവാവ്
May 7, 2025 05:58 AM | By Jain Rosviya

ഇടുക്കി: (truevisionnews.com) ഇടുക്കി തൊടുപുഴയിൽ ബാറിൽ ആളുമാറി പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പുറപ്പുഴ സ്വദേശി രജീഷ് രാജനാണ് ആക്രമണം നടത്തിയത്. തലക്ക് പരിക്കേറ്റ മ്രാല സ്വദേശി സുനിൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. ആക്രമിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

തൊടുപുഴ നഗരത്തിലെ ജെമിനി ബാറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ പുറപ്പുഴ സ്വദേശി രജീഷ് രാജന് ബാറിലെ ഒരു ജീവനക്കാരനുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഞായറാഴ്ച ബാറിൽ എത്തിയ രജീഷ് മദ്യപിച്ച ശേഷം ഈ ജീവനക്കാരനോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

ബിയർ കുപ്പിയുമായി ആക്രമിക്കാൻ ശ്രമിക്കുന്ന രജീഷിനെ മറ്റൊരു ജീവനക്കാരൻ പിടിച്ച് മറ്റുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ വ്യക്തമാണ്. ഇതിനിടെയാണ് സുഹൃത്തുക്കളെ കാണാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സുനിലിനെ ആക്രമിക്കുന്നത്. ഇദ്ദേഹത്തിനും ബാറിലെ ജീവനക്കാരനും കാഴ്ചയിൽ ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രജീഷ് ബിയർ കുപ്പി ഉപയോഗിച്ച് സുനിലിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.

സമീപത്തുണ്ടായിരുന്ന മറ്റുചില കുപ്പികളും സുനിലിൻ്റെ ദേഹത്തേക്ക് എറിഞ്ഞു. രജീഷിന് വൈരാഗ്യമുള്ള ബാറിലെ ജീവനക്കാരനായ വ്യക്തിയാണ് സുനിൽ എന്ന് തെറ്റിദ്ധരിച്ചാണ് മർദ്ദനം നടത്തിയത് എന്ന് മൊഴി നൽകിയിട്ടുണ്ട്. വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത രജീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Drunk man attacks police officer hits with beer bottle

Next TV

Related Stories
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

May 6, 2025 08:53 AM

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി, യുവാവ് മരിച്ചു...

Read More >>
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

May 5, 2025 08:20 AM

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

May 4, 2025 10:09 PM

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസ്; 32കാരന് ഇരട്ട ജീവപര്യന്തം

May 4, 2025 09:43 AM

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസ്; 32കാരന് ഇരട്ട ജീവപര്യന്തം

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസ് 32കാരന് ഇരട്ട...

Read More >>
Top Stories