കോഴിക്കോട് : ( www.truevisionnews.com ) ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ നാദാപുരം സ്വദേശിയെ വടകര പൊലീസ് പിടികൂടി .

ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചാണ് പ്രതി വിദ്യാത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് . സംഭവത്തിൽ നാദാപുരം മഞ്ഞപാറേമ്മൽ ബഷീർ എം പിയെയാണ് വടകര സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് എം കെ യും സംഘവും പിടികൂടിയത്.
കുനിങ്ങാട് നിന്നും വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പതിനാലുകാരനെ കല്ലേരി കനാൽ പരിസരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് ഇയാളെ തട്ടിമാറ്റി വിദ്യാർത്ഥി ബൈക്കിൽ നിന്നും ഇറങ്ങി ഓടി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു.
പ്രതിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിക്കാതിരുന്ന കേസിൽ ഈ ഭാഗങ്ങളിലൂടെ സഞ്ചരിച്ച നിരവധി വാഹനങ്ങളുടെ സി സി ടി വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഈ കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു സംഭവം.
Student subjected unnatural torture accused arrested Vadakara police
