എന്താ ഇത്ര തിടുക്കം....; മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ജീവനക്കാരന് നേരെ പരാക്രമം, അറസ്റ്റ്

എന്താ ഇത്ര തിടുക്കം....; മദ്യം വാങ്ങാനെത്തിയപ്പോൾ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ജീവനക്കാരന് നേരെ പരാക്രമം, അറസ്റ്റ്
May 5, 2025 08:19 PM | By Susmitha Surendran

കായംകുളം: (truevisionnews.com) കുന്നത്താലുംമൂട്ടിലെ ബിവറേജസിൽ കയറി ഡെലിവറി കൗണ്ടറിലെ സ്റ്റാഫിനെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. കീരിക്കാട് കളക്കാട്ട് വീട്ടിൽ റിയാസ് (36) ആണ് പോലീസിന്റെ പിടിയിലായത്. മദ്യം വാങ്ങാനായി എത്തിയ റിയാസിനോട് ക്യൂ നിൽക്കാൻ ഡെലിവറി കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ പറഞ്ഞതിനെ തുടര്‍ന്ന് റിയാസ് ജീവനക്കാരനെ ചീത്ത വിളിക്കുകയും പുറത്ത് ഇറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ പുറത്തിറങ്ങിയ ജീവനക്കാരനെ റിയാസ് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. കായംകുളം സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ എസ് ആനന്ദ്, സോനുജിത്ത്, പദ്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

suspect case entering beverage store assaulting delivery counter staff member arrested.

Next TV

Related Stories
ലഹരി സംഘം വീടുകയറി മർദ്ദിച്ചെന്ന് ആരോപണം; പ്രായമായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്ക്

May 4, 2025 12:16 PM

ലഹരി സംഘം വീടുകയറി മർദ്ദിച്ചെന്ന് ആരോപണം; പ്രായമായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്ക്

കരമനയിൽ അമ്മയും മകനും മാത്രം താമസിക്കുന്ന വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണമെന്ന്...

Read More >>
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

May 4, 2025 12:14 PM

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ...

Read More >>
ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചു

May 4, 2025 10:49 AM

ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചു

ആലുവയിൽ ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി...

Read More >>
Top Stories