ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി
May 5, 2025 12:01 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോന്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് നാല് പേരടങ്ങുന്ന വിദ്യാർഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ ഈ കടവിൽ ഇറങ്ങിയത്. അടിയൊഴുക്ക് ശക്തമായ തുടർന്ന് വിദ്യാർഥികൾ ഒഴുക്കിൽപെടുകയായിരുന്നു. ഇവരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുണ്ടക്കയം സ്വദേശി തെക്കേമല പന്ത പ്ലാക്കൽ വീട്ടിൽ ആൽബിൻ ജോസഫ് (21), അമൽ കെ. ജോമോൻ എന്നിവർ ഒഴുക്കിൽപ്പെട്ടു.

ഇതിൽ ആൽബിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കുളിക്കാൻ ഇറങ്ങിയ കടവിൽ നിന്നു 200 മീറ്റർ അകലെ നിന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ ആൽവിന്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിന്റെ മൃതദേഹം ലഭിച്ചത്. പാലായിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമൻ ഭാഷ പഠിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ.

Body second student who went missing after being swept away found

Next TV

Related Stories
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

May 5, 2025 04:12 PM

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി തള്ളിയ...

Read More >>
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

May 4, 2025 04:12 PM

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ...

Read More >>
 മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി

May 3, 2025 07:40 PM

മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി

മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ...

Read More >>
Top Stories