ചൂടിന് സ്വല്പം വിശ്രമം, ഇനി കുറച്ച് മഴ നനയാം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ചൂടിന് സ്വല്പം വിശ്രമം, ഇനി കുറച്ച് മഴ നനയാം;  സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
May 5, 2025 08:18 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ മുതൽ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

മെയ് ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മെയ് എട്ടിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂട് 39 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ 36 ഡിഗ്രിയിൽ എത്താനും സാധ്യതയുണ്ട്.

Chance rain thunderstorms state today

Next TV

Related Stories
വരുന്ന ദിവസങ്ങളിലും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2025 02:52 PM

വരുന്ന ദിവസങ്ങളിലും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
'മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരം' - വി.ഡി. സതീശൻ

May 5, 2025 02:32 PM

'മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരം' - വി.ഡി. സതീശൻ

പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് വി.ഡി. സതീശൻ....

Read More >>
Top Stories