കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ
Jun 21, 2025 08:39 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) പേരാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ . കൂത്താളി സ്വദേശി ചെമ്പോടന്‍ പൊയില്‍ അനസാണ് പിടിയിലായത് .അനസിന്റെ വീട്ടിൽ സൂക്ഷിച്ച 3.096 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്

കൂത്താളി, കടിയങ്ങാട്, പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളില്‍ ലഹരി ഉപയോക്താക്കള്‍ക്ക് പ്രതി വലിയ തോതില്‍ ലഹരി വിതരണം ചെയ്തു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് വലവിരിക്കുകയായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കരുവണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നയാളെ 70 ഗ്രാം എംഡിഎംഎ യുമായി കഴിഞ്ഞ ദിവസം പേരാമ്പ്ര പൊലീസ് പിടികൂടിയിരുന്നു .

പ്രതി അനസിന് റിസ്വാന്‍ വലിയ അളവില്‍ എംഡിഎംഎ വില്‍പനക്കായി നല്‍കിയ വിവരം പൊലീസിനു ലഭിച്ചിരുന്നു. അനസ് യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും എംഡിഎംഎ വില്‍ക്കാറുണ്ടെന്നും ഇയാളുടെ കൈവശം വില്‍പനക്ക് തയ്യാറാക്കിവെച്ച എംഡിഎംഎ ഉണ്ടെന്നുമുള്ള രഹസ്യവിവത്തെ പരിശോധന നടത്തുകയായിരുന്നു.

പേരാമ്പ്ര ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളും പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര എസ്‌ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

പൊലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

youth arrested drug MDMA perambra.

Next TV

Related Stories
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 31, 2025 09:15 AM

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Jul 31, 2025 08:33 AM

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി...

Read More >>
കോഴിക്കോട്  സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

Jul 30, 2025 11:18 PM

കോഴിക്കോട് സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ്...

Read More >>
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
Top Stories

//Truevisionall