ഇടുക്കി: (truevisionnews.com) വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 32 കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 3,11000 ലക്ഷം രൂപ പിഴയും അടക്കണം. വട്ടവട പഴത്തോട്ടം സ്വദേശി അന്തോണിയെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

2021 ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെത്തിച്ച് ബലമായി പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ കല്ല് കൊണ്ട് ആക്രമിച്ചെന്നുമാണ് കേസ്.
കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു
കോഴിക്കോട്: (truevisionnews.com) പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് മുറിവേറ്റു. ഇൻസാഫ് എന്ന ആൾക്കാണ് മുറിവേറ്റത്. ചക്കുംകടവ് സ്വദേശി മുബീൻ ആണ് മുറിവേൽപ്പിച്ചത്. ബാർബർ ഷോപ്പിലെ കത്തികൊണ്ടായിരുന്നു ആക്രമണം. മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണ കാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
rape Case 32 year old gets double life sentence
