കൊണ്ടോട്ടി: ( www.truevisionnews.com ) ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക മുസ്‌ലിം യൂത്ത് ലീഗിൽ ചേർന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിനിലാണ് അനസ് അംഗത്വം സ്വീകരിച്ചത്. കാമ്പയിൻ മണ്ഡലംതല ഉദ്ഘാടനം അനസ് എടത്തൊടികക്ക് നൽകി യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു.

ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.എം. അലി, മുനിസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് യു.കെ. മുഹമ്മദ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് കെ.എം. ഇസ്മയിൽ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മൻസൂറലി കോപ്പിലാൻ, പി.വി.എം. റാഫി, അസ്കർ നെടിയിരുപ്പ്, പി.കെ. സദഖത്തുള്ള, മൻസൂർ കൊട്ടപ്പുറം, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.സി. ഷരീഫ്, മുനിസിപ്പൽ മുസ്‍ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ. ഷറഫലി, മുസ്തഫ കളത്തിൽ, ഇസ്മയിൽ അമ്പാട്ട്, അർഷദ് എന്നിവർ പങ്കെടുത്തു.
Footballer Anas Edathodika joins Muslim Youth League
