'വിഴിഞ്ഞം ക്രഡിറ്റ് തർക്കം കല്യാണ വീട്ടിലെ നിസ്സാര തർക്കം'; ദിവ്യ എസ് അയ്യർ

'വിഴിഞ്ഞം ക്രഡിറ്റ് തർക്കം കല്യാണ വീട്ടിലെ നിസ്സാര തർക്കം'; ദിവ്യ എസ് അയ്യർ
May 2, 2025 09:42 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ. താൻ ചുമതലയേറ്റ നിരവധി കേസുകൾ തടസം നിൽക്കുന്ന സമയമായിരുന്നു. വിഭവസമാഹരണവും വെല്ലുവിളിയായിരുന്നു. എന്നാൽ എല്ലാം ഇന്ന് മാറി. ട്രയൽ റൺ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ജിഎസ്‌ടിയായി എത്തി. വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിൻ്റെ നിർമ്മാണം ഈ വർഷം തുടങ്ങുമെന്നും അവർ വ്യക്തമാക്കി.

നിലവിലെ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമെന്ന പ്രവർത്തനത്തിൻ്റെ മൂല്യ വർധിത നടപടികൾ വികസിപ്പിക്കും. കയറ്റുമതി, ഇറക്കുമതിക്ക് വേണ്ടിയുള്ള റൂട്ടുകൾ കണ്ടെത്തും. 2028 ആകുമ്പോഴേക്കും സ്വകാര്യ നിക്ഷേപം 10000 കോടിയെത്തുമെന്നാണ് കരുതുന്നത്. തുറമുഖത്ത് നിന്നുള്ള അപ്രോച് റോഡും സർവീസ് റോഡും ഈ വർഷം നിർമിക്കും. ഔട്ടർ റിങ് റോഡ് വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ ചുമതലയിലല്ല.

അതും വേഗത്തിൽ നടപ്പാക്കാനാണ് ശ്രമം. ടണൽ റെയിലിന് ചിലയിടത്ത് സാമൂഹികാഘാതം ദുരീകരിക്കുന്നതിന് ജനങ്ങളുമായി സംസാരിക്കേണ്ടതുണ്ട്. ആ നടപടികൾ തീർന്നാൽ ഉടനെ നിർമ്മാണത്തിലേക്ക് കടക്കും. ഓരോ മലയാളിക്കും ഇത്രയും വലിയ വികസന പദ്ധതിക്ക് സാക്ഷ്യം വഹിക്കാനാവുന്നത് തന്നെ വലിയ കാര്യമാണ്. ഈ ഘട്ടത്തിലെ തർക്കങ്ങൾ ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളെന്നും ദിവ്യ എസ് അയ്യർ പ്രതികരിച്ചു.

Vizhinjam credit dispute trivial dispute wedding house Divya S Iyer

Next TV

Related Stories
'എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

May 2, 2025 05:23 PM

'എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപ്പുറം...

Read More >>
ചൂടാറുന്ന പോലെ...! സ്വർണ വില വീണ്ടും താഴോട്ടേക്ക്, പവന് ഇന്ന് 70,040 രൂപ

May 2, 2025 11:30 AM

ചൂടാറുന്ന പോലെ...! സ്വർണ വില വീണ്ടും താഴോട്ടേക്ക്, പവന് ഇന്ന് 70,040 രൂപ

​ഇന്നലെയും ഇന്നുമായി 1720 രൂപയാണ് പവന്...

Read More >>
വിഴിഞ്ഞം ഉദ്ഘാടന വേദി; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, രാജീവ് ചന്ദ്രശേഖറിനും ഇരിപ്പിടം

May 2, 2025 10:03 AM

വിഴിഞ്ഞം ഉദ്ഘാടന വേദി; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, രാജീവ് ചന്ദ്രശേഖറിനും ഇരിപ്പിടം

വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും...

Read More >>
യുഡിഎഫിലെത്താൻ വഴി തേടി അൻവർ, ഘടകകക്ഷികളിൽ ലയിക്കാൻ നീക്കം; ചർച്ച തുടരുന്നു

May 2, 2025 08:45 AM

യുഡിഎഫിലെത്താൻ വഴി തേടി അൻവർ, ഘടകകക്ഷികളിൽ ലയിക്കാൻ നീക്കം; ചർച്ച തുടരുന്നു

തൃണമൂൽ കോൺഗ്രസ് പാർട്ടിയെ ലയിപ്പിച്ച് മുന്നണിയിൽ എത്താൻ അൻവറിൻ്റെ...

Read More >>
Top Stories